24.4.19

kannur 2


കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് കണ്ണൂർ. കണ്ണൂർനഗരമാണ് ഇതിന്റെ ആസ്ഥാനം. വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തിൽ അഞ്ചാം സ്ഥാനത്താണ്. ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങൾ പരമ്പരാഗത ഉത്തരകേരള സംസ്കാരം നിലനിർത്തുമ്പോൾ, കിഴക്കൻ പ്രദേശങ്ങൾ മധ്യകേരളത്തിൽ നിന്നും കുടിയേറിയ തിരുവിതാംകൂർ സംസ്കാരം പുലർത്തുന്നു. ആചാരങ്ങളിലും ഭാഷയിലുമെല്ലാം ഈ വ്യത്യാസം മനസ്സിലാക്കാം. അറുപതുകളിലും എഴുപതുകളിലും ഉണ്ടായ തിരുവിതാംകൂറിൽ നിന്നുമുള്ള ക്രൈസ്തവ കുടിയേറ്റം ഈ ജില്ലയുടെ കാർഷിക-വിദ്യാഭ്യാസ മുന്നേറ്റത്തെ വളരെ സഹായിച്ചിട്ടുണ്ട്.കണ്ണൂർ കണ്ണന്നൂർ, കണ്ണനൂർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇൻ ബീച്ച് മുഴപ്പിലങ്ങാട്.

ലോകത്തെ ഏറ്റവും വലിയ കുരുമുളക്‌ ഗവേഷണ കേന്ദ്രം കണ്ണൂരിലെ പന്നിയൂരിൽ സ്തിതി ചെയ്യുന്നു.
ലോകത്തിലെ ഏറ്റവും നിലവാരമുള്ള കുരുമുളക്‌ കണ്ണൂരിലെ തലശ്ശേരി കുരുമുളകാണ്. ഇന്ത്യയിൽ കൂടുതൽ കശുവണ്ടി ഉത്പാദനം നടക്കുന്ന സ്ഥലമാണ് കണ്ണൂർ , നമ്പ്യാർ മാങ്ങ എന്ന പ്രത്യേക മാങ്ങയുടെ ഉത്പാദന കേന്ദ്രവും കണ്ണൂരാണ്. (പണ്ട് ഒരു നമ്പ്യാർ സിംഗപ്പൂരിൽ നിന്ന് കൊണ്ട് വന്നു പ്ലാന്റ് ചെയ്തു വ്യാപിപ്പിച്ച മാങ്ങയ്ക്കു പേരറിയാത്ത ഈ നമ്പ്യാരുടെ കുലനാമം വന്നു ചേരുകയായിരുന്നു).

ലോകത്ത്‌ ഏറ്റവും കൂടുതൽ നക്ഷത്രമൽസ്യം ഉള്ളത്‌ കണ്ണൂർ ജില്ലയിലെ തലശ്ശേരി കടപ്പുറത്താണ്.
കമ്മ്യൂണിസ്റ്റ്‌ പാർട്ടി ലോകത്താദ്യമായി ജനാധിപത്യരീതിയിൽ അധികാരത്തിൽ വന്നത്‌ കേരളത്തിലും അതിന്റെ ഉൽഭവം കണ്ണൂരിലെ പിണറായി, പാറപ്രം എന്ന പ്രദേശത്തുമാണ്.

മുസ്ലിം ലീഗ്‌ കേരളത്തിൽ ആരംഭിച്ചതും ആദ്യത്തെ ശാഖ നിലവിൽ വന്നതും 1937ൽ കണ്ണൂർ ജില്ലയിലെ തലശേരിയിലാണ്.

പ്രാചീന കാലത്തെ നൗറ എന്ന തുറമുഖം കണ്ണൂരിലായിരുന്നു സ്തിതിചെയിതിരുന്നത്‌.

ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് ഏറ്റവും ദൈർഘ്യമേറിയതും രക്തരൂഷവുമായ പ്രതിരോധം കണ്ണൂർ ജില്ല സാക്ഷ്യം വഹിച്ചു. ജില്ലയുടെ എല്ലാ ഭാഗങ്ങളെയും ഒരു യുദ്ധത്തിന്റെ തലത്തിലേക് എത്തിച്ചത് 1792-1806 ലെ പഴശ്ശിരാജ നയിച്ച ഈ സമരമായിരുന്നു.

കേരളത്തിലെ ഏക മുസ്ലിം രാജവംശം #അറക്കൽ
പതിനേഴാം നൂറ്റാണ്ടിൽ ആരംഭിച്ച അറക്കൽ എന്ന പേരിൽ അറിയപ്പെടുന്ന മുസ്ലിം സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു കണ്ണൂർ. ഇന്ത്യയിൽ ഇന്നും നശിക്കാതെ തുടർന്നുവരുന്ന രാജവംശപരമ്പരകളിൽ പ്രധാനപ്പെട്ടതാണു അറക്കൽ രാജവംശം.

ലോകത്ത്‌ തന്നെ ബീഡികൊണ്ട്‌ രാഷ്ട്രീയത്തിൽ വളരെയധികം സ്വാധീനമുണ്ടാക്കിയ കേരള ദിനേശ്‌ ബീഡി കണ്ണൂരിന്റെ പ്രൊഡക്റ്റാണ്.

1860ൽ ബ്രണ്ണൻ സായിപ്പ്‌ നിർമ്മിച്ച കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന വിദ്യഭ്യാസസ്ഥാപനം കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ സ്തിതിചെയ്യുന്ന ബ്രണ്ണൻ കോളജ്‌ ആണ്.

ലോകത്തെ ആദ്യത്തെ ഇംഗ്ലീഷ്‌ മലയാളം നിഘണ്ടു രചിച്ച ജർമ്മങ്കാരനായ ഡോ. ഹെർമൻ ഗുണ്ടർട്ട് (1814 ഫെബ്രുവരി 4 - 1893 ഏപ്രിൽ 25). ജീവിച്ചത്‌ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണ്.

ലോകത്തെ ഏറ്റവും സ്വാദിഷ്ടമായ ഭക്ഷണ വിഭവങ്ങൾ കണ്ണൂരിലെ തലശ്ശേരിക്കാർ പാകം ചെയ്യുന്നതാണ്. തലശ്ശേരി ബിരിയാണിയും മുട്ടമാല (egg chain) ലോകപ്രശസ്തമാണ്.

കേരളത്തിലെ ആദ്യത്തെ ബേക്കറി ആയ മമ്പള്ളി ബേക്കറി മമ്പള്ളി റോയൽ ബിസ്ക്കറ്റ് ഫാക്ടറിയെന്നപേരിൽ 1880-ൽ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണ് സ്ഥാപിക്കപ്പെട്ടത്.

ലോകപ്രശസ്ത കൈത്തറിവ്യവസായം കണ്ണൂരിലാണ്.

ഏഷ്യയിൽ ഏറ്റവും കൂടുതൽ കശുവണ്ടി തോട്ടങ്ങൾ ഉള്ളത്‌ കണ്ണൂർ ജില്ലയിലാണ്.

ഏഷ്യയിലെ ഏറ്റവും വലിയ പ്ലൈവുഡ്‌ ഫാക്റ്ററി കണ്ണൂരിലെ വളപട്ടണത്താണ്.

കേരളത്തിലെ ഏറ്റവും വലിയ വിമാനത്തതാവളം
ഇന്ത്യയിൽ ആധുനിക ടെക്നോളജിയിലും റൺ വേയുടെ നീളത്തിലും ഒന്നാം സ്ഥാനത്തും വലുപ്പത്തിൽ മൂന്നാം സ്ഥാനത്തുമുള്ള എയർപ്പോർട്ട്‌ കണ്ണൂരാണ്.
കേരളത്തിലെ ഏറ്റവും വലിയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് കണ്ണൂർ.

ഇന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ തൃച്ചംബരം ക്ഷേത്രം തളിപ്പറമ്പിലാണ്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചെങ്കൽ പണങ്ങളുള്ള ഭൂപ്രദേശം കണ്ണൂർ ജില്ലയിലെ ഇരിട്ടി ഭാഗങ്ങളിലാണു ദിവസവും ലോഡ്കണക്കിനു മെഷീൻ കല്ലുകൾ ഇവിടെ നിന്നും കുഴിച്ചെടുക്കുന്നു.

ഇന്ത്യയിൽ വളരെ പ്രശസ്തമായ പാമ്പ്‌ വളർത്തു കേന്ദ്രം കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിലാണ്.

കേരള‌ത്തിന്റെ പാരീസ് എന്ന് പണ്ടുകാ‌ലത്ത് യൂറോപ്യന്‍മാര്‍ വിളിച്ചിരുന്നത്‌ കണ്ണൂർ ജില്ലയിലെ തലശ്ശേ‌‌രി പട്ടണത്തേക്കുറിച്ചാണ്.

കേരളത്തിൽ ഏറ്റവുമധികം കടൽ തീരമുള്ള ജില്ലയാണു കണ്ണൂർ.

കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ള ജില്ലയാണു കണ്ണൂർ.

കേരളത്തിലെ ഏക സൈനീക കണ്ടോൺമെന്റ് ഉള്ള ജില്ലയാണു കണ്ണൂർ.

ഏഷ്യയിലെ ഏറ്റവും വലിയ നേവൽ അക്കാദമി ഏഴിമല.

കേരളത്തിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയനേതാക്കളെ വളർത്തിയ ജില്ലയാണു കണ്ണൂർ.
കേരളത്തിനു ഏറ്റവും കൂടുതൽ മുഖ്യമന്ത്രിമാരെ നൽകിയ ജില്ലയാണു കണ്ണൂർ.

കേരളത്തിൽ ഏറ്റവും കൂടുതൽ മാപ്പിളപ്പാട്ട്‌ ഗായകന്മാർ ഉള്ള ജില്ലയാണു കണ്ണൂർ.
കേരളത്തിൽ ഏറ്റവും കൂടുതൽ പലഹാരപ്പെരുമ ഉള്ള നാട്.
ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത ചിറ #ചിറക്കൽ

ഹാസ്യരചനയിലൂടെ തത്വക്ഞ്ഞാനം വളർത്തിയ കുഞ്ഞായിന്മുസ്ലിയാരും മങ്ങാട്ടച്ചനും (1700) കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കാരായിരുന്നു.

ഇന്ത്യൻ സർക്കസിന്റെ ജന്മദേശം കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണു തലശ്ശേരിക്കാരനായ കീലേരി കുഞ്ഞിക്കണ്ണൻ ഇന്ത്യൻ സർക്കസിലെ ഇതിഹാ‍സം ആയിരുന്നു
ഇന്ത്യയിൽ ആദ്യമായി ക്രിക്കറ്റ്‌ കളി ആരംഭിച്ചത്‌ കണ്ണൂർ ജില്ലയിലെ തലശേരിയിലാണു പ്രശസ്ത ഇംഗ്ലീഷ് ക്രിക്കറ്റുകളിക്കാരനായിരുന്ന കോളിൻ കൌഡ്രിയുടെ പിതാവ് തലശ്ശേരിയിൽ ഒരു തേയില തോട്ടത്തിന്റെ ഉടമയായിരുന്നു. പ്രശസ്ത ക്രിക്കറ്റ് കളിക്കാരനായ സിക്സർ കുഞ്ഞിപ്പക്കി തലശ്ശേരിക്കാരനാണു
മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ ആയിരുന്ന വി.പി. സത്യൻ തലശ്ശേരിക്കാരനായിരുന്നു.

ഇന്ത്യൻ വ്യോമസേനയിലെ ആദ്യത്തെ മലയാളിയായ വൈമാനികനും വിമാന പരിശീലകനുമായിരുന്ന മൂർക്കോത്ത് രാമുണ്ണി തലശ്ശേരിക്കാരനാണ്.
സൈന്യാധിപനായ ആര്‍തര്‍ വെല്ലസ്ലി (പില്‍ക്കാലത്ത് വെല്ലിങ്ടണ്‍ പ്രഭു എന്ന പേരില്‍ അറിയപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി) താമസിച്ച വീട്‌ കണ്ണൂർ ജില്ല

No comments:

Post a Comment