27.3.19

ജയരാജനെന്ന മഹാ ഭീകരൻ സുധാകരനെന്ന മഹാത്മാ ഗാന്ധി ( 4 )

ജയരാജനെന്ന മഹാ ഭീകരൻ
സുധാകരനെന്ന മഹാത്മാ ഗാന്ധി ( 4 )
“ നോക്കിക്കോ , അടുത്ത ഇലക്ഷൻ രാഹുൽ ഗാന്ധി VS നരേന്ദ്ര മോധി ആയിരിക്കും “
ഹ .. ഹ .. ഹ
പൊട്ടിച്ചിരിയായിരുന്നു , ഞാൻ പറഞ്ഞതിനുള്ള പ്രതികരണം . 3 വർഷം മുൻപ് ഒരു കാർ യാത്രയിൽ .
അമുൽ ബേബി . പപ്പുമോൻ ..
രാഹുൽ ഗാന്ധി എന്നാൽ ഇങ്ങിനെയൊക്കെയാണവർക്ക് .
ഇപ്പോൾ മോധി പോകണമെന്ന ആഗ്രഹമുള്ളതുകൊണ്ടു മാത്രമാണ് , മീഡിയ രാഹുലിനെ പരിഹസിക്കാത്തത് . അവർ പരിഹസിക്കാത്തതു കൊണ്ട് മാത്രമാണ് , രാഹുൽ പ്രധാനമന്ത്രിയായാൽ വലിയ കുഴപ്പമില്ല എന്ന് പൊതുസമൂഹം ചിന്തിക്കുന്നത് .
അതാണ് കാര്യം . നമ്മുടെ അഭിപ്രായം മീഡിയ രൂപപ്പെടുത്തുന്നതിലെ അപകടം . രാഹുലായാലും പി . ജയരാജനായാലും പ്രോസസ്സ് ഒന്നു തന്നെ .
അതിനിഷ്ഠൂരമായ നിരവധി ( അവയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും ) ക്രിമിനൽ സംഭവങ്ങളിൽ - രണ്ടു കൂട്ട നരഹത്യയടക്കം - കണ്ണൂരിലെ കോൺഗ്രസ്സിനേയും വിശിഷ്യാ അതിന്റെ നേതാവിനേയും പഴിചാരാൻ പറ്റും . പഴിചാരാനെന്നല്ല യഥാർത്ഥ്യം അതാണെന്ന് സമർത്ഥിക്കാനും പറ്റും . പക്ഷേ അതല്ല ഇവിടെ എന്റെ ഉദ്ദേശ്യം . ഞാനത് വ്യക്തമാക്കാം .
പറഞ്ഞില്ലേ രാഹുലിനെപ്പറ്റി നല്ലത് പറഞ്ഞതിന് പൊതു സദസ്സിൽ പരിഹസിക്കപ്പെട്ട കാര്യം . അതിനു മുൻപും അങ്ങിനെ സംഭവിച്ചിട്ടുണ്ട് .
പിണറായി വിജയൻ നല്ല നേതാവാണെന്ന് പറഞ്ഞതിന് . പ്രിഥ്വിരാജിനെ എനിക്കിഷ്ടമാണെന്ന് പറഞ്ഞതിന് . ഉയരങ്ങളിൽ എന്ന സിനിമ കണ്ട് മോഹൻലാലാണ് അടുത്ത സൂപ്പർ സ്റ്റാർ എന്ന് പറഞ്ഞതിന് .
…. …..
പറഞ്ഞു വരുന്നത് ചിന്തകൾ നമ്മൾ ഔട്ട് സോഴ്സ് ചെയ്യുന്നതിനേക്കുറിച്ചാണ് . മീഡിയ നമുക്കു വേണ്ടി അഭിപ്രായ രൂപീകരണം നടത്തുന്നതിനെക്കുറിച്ചാണ് .
ശരീരമാസകലം വെട്ടു കൊണ്ട് മുറിഞ്ഞു തൂങ്ങി , 5 മണിക്കൂറുകൊണ്ട് കണ്ണൂരിൽ നിന്ന് എറണാകുളത്ത് മെഡിക്കൽ ട്രസ്റ്റിലെത്തിച്ചത് കൊണ്ടു മാത്രം ഇന്ന് ജീവിച്ചിരിക്കുന്ന പി . ജയരാജനെ കൊലപാതക രാഷ്ട്രീയത്തിന്റെ പ്രതിബിംബമായി കാണുമ്പോൾ ….
കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട് നിയമത്തിന്റെ പഴുതുകളിലൂടെയും പോലീസിൽ ഭരണസ്വാധീനമുപയോഗിച്ചും രക്ഷപ്പെട്ട ചരിത്രമനുസരിച്ച് , കൊലക്കിരയായവരുടെ കൂടെയുണ്ടായിരുന്നവരുടെ മൊഴിയനുസരിച്ച് , കൊല നടത്തിയവർ തന്നെ പിന്നീട് വെളിപ്പെടുത്തിയ കാര്യങ്ങളനുസരിച്ച് , സന്തത സഹചാരികളും നിർദ്ദേശമനുസരിച്ച് പണ്ട് ആക്രമണങ്ങൾ നടത്തിയവരും പിന്നീട് തുറന്ന് പറഞ്ഞ സത്യങ്ങളനുസരിച്ച് , എന്തിനേറെ , പിന്നീട് സ്ഥാനത്ത് വന്ന സ്വന്തം പാർട്ടിയുടെ ജില്ലാ ഭാരവാഹി ഏറ്റുപറഞ്ഞതനുസരിച്ച് …..
നിരവധി കൊലപാതകങ്ങളിൽ പങ്കാളിയായ ആളെ പ്രദേശ് കോൺഗ്രസ് കമ്മറ്റിയുടെ നേതാവാക്കണം എന്ന് വാഴ്ത്തുന്നതിലെ പക്ഷഭേദവും രാഷ്ട്രീയ അന്ധതയുമാണ് ഞാൻ ചൂണ്ടിക്കാണിച്ചത് .
എതെങ്കിലും കോരനോ കുഞ്ഞിരാമനോ നാണുവോ മരിച്ചു വീണാൽ ഉണരാത്ത മീഡിയയുടെ പക്ഷഭേദം മാത്രമല്ല , അതിലൊരു ദു:ഖവും തോന്നാത്ത നമ്മുടെ ആക്രമണ വിരുദ്ധതയിലെ പക്ഷഭേദവും പ്രതിലോമകരം തന്നെ .
സ്കൂൾ കുട്ടികളുടെ മുന്നിലെ ജയകൃഷ്ണൻ മാസ്റ്റരുടെ കൊലപാതകത്തിൽ മാത്രമല്ല , അച്ഛനെ കൊല്ലല്ലേ എന്ന് കരഞ്ഞ് നിലവിളിച്ച് അച്ഛനെ രക്ഷിക്കാൻ അച്ഛനെ വട്ടം ചുറ്റിപ്പിടിച്ച് നിന്ന 7 വയസ്സുകാരിയെ വലിച്ചു മാറ്റി ആ കുട്ടിയുടെ മുന്നിൽ വച്ച് മഴുവും വാളും ഉപയോഗിച്ച് ആ അച്ഛനെ വെട്ടിനുറുക്കുമ്പോഴും നമ്മളിലെ ധാർമ്മികത ഉണർന്നാലേ ഇവിടെ കൊലപാതക രാഷ്ട്രീയം നിൽക്കൂ . ആ അച്ഛൻ കുറ്റകൃത്യങ്ങളിൽ പങ്കാളിയല്ല ,ഒരു പാർട്ടിയിലേയും അംഗമല്ല , ഒരു സാദാ അനുഭാവി മാത്രമാണെന്നും വേറെെയവിടെയോ നടന്ന കൊലപാതകത്തിന് പകരം വീട്ടാൻ അടുത്തു കിട്ടിയ സി . പി . എം . അനുഭാവിയെ കൊന്നതാണെന്നും മനസ്സിലാക്കുമ്പോഴേ ചെയ്തവരുടെ നിഷ്ഠൂരത ബോധ്യപ്പെടൂ . ആ കൊലപാതകം നടത്തിയ ക്രിമിനൽ , 9 ലധികം കൊലക്കേസ്സുകളിൽ ഒന്നാം പ്രതിയാണെന്നു കൂടി അറിയുമ്പോഴേ നമ്മുടെ മാധ്യമങ്ങൾ കാട്ടിയ , പ്രത്യേകിച്ച് പത്രമാധ്യമങ്ങൾ കാണിച്ച പക്ഷഭേദം മനസ്സിലാവൂ .
നിങ്ങൾ കൊടി സുനിയെപ്പറ്റി കേട്ടിട്ടുണ്ട് . കിർമാണി മനോജിനെപ്പറ്റി കേട്ടിട്ടുണ്ട് .
എത്ര കൊല നടത്തിയിട്ടുണ്ട് , സുനി ?
9 കൊല നടത്തിയ ( ശിക്ഷിക്കപ്പെട്ട പ്രകാരം ! ) കാക്ക ഷാജിയെപ്പറ്റി നിങ്ങൾ കേട്ടിട്ടേ ഇല്ല !!!
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ , ചീമേനിയിൽ 15 പേരെ ജീവനോടെ ചുട്ടുകരിക്കാൻ നേതൃത്വം കൊടുത്ത് അവർ രക്ഷപ്പൊൻ ചാടിയപ്പോൾ 5 പേരെ വാളുകൊണ്ട് വെട്ടിക്കൊന്ന ലോനാപ്പിയെ നിങ്ങളറിയില്ല .
കോടതി ലോനപ്പിയടക്കം മുഴുവൻ പ്രതികളെയും വെറുതെ വിട്ടു .
എന്തുകൊണ്ട് ?
മതിയായ തെളിവുകളില്ലാത്തതിനാൽ .
ഒരു തെരഞ്ഞെടുപ്പ് ദിവസം വൈകുന്നേരമാണ് സംഭവം . ഇ . കെ നായനാരുടെ മണ്ഡലത്തിൽ . അദ്ദേഹത്തിന്റെ ഇലക്ഷൻ പ്രചാരണത്തിൽ പങ്കെടുത്തവർ . അന്ന് മുഖ്യമന്ത്രിയായിരുന്ന നായനാർ ജയിച്ചുവെങ്കിലും പിന്നീട് ഭരണത്തിൽ വന്നത് UDF സർക്കാരാണ് . അവരന്വേഷിച്ച ഈ കേസ്സിൽ മാത്രമല്ല സി.പി.എം കാർ മരിച്ച ഒരു കേസ്സിലും തെളിവിണ്ടായില്ല .
ഈ പ്രതികളിൽ പ്രധാനികൾ പിന്നീട് കൊല്ലപ്പെട്ടു . അപ്പോൾ ചീമേനി കൂട്ടക്കൊലപാതകം നടന്നപ്പോൾ കരഞ്ഞതിനേക്കാളുച്ചത്തിൽ മനോരമയും മാതൃഭൂമിയും കരഞ്ഞു . കോൺഗ്രസ്സ് പ്രവർത്തകനെ അതിനിഷ്ഠൂരമായി കൊന്ന മാർക്സിസ്റ്റ് അക്രമികളെക്കുറിച്ച് എഡിറ്റോറിയലുകൾ എഴുതി .
അതാണ് നമ്മുടെ മാധ്യമങ്ങളുടെ സത്യസന്ധത !
ആ മാധ്യമങ്ങളാണ് രാഷ്ട്രീയ കൊലപാതകത്തിന്റെ സിംബലാക്കി പി.ജയരാജനെ നിങ്ങളുടെ ചിന്തയിൽ പ്രതിഷ്ഠിച്ചത് !
യാർത്ഥ സിംബലിനെ ചങ്കൂറ്റത്തിന്റേയും കരളുറപ്പിന്റേയും പ്രതീകവുമാക്കിയത് . ! !
ആരും കൊല്ലപ്പെടാൻ പാടില്ല . മാമൻ വാസുവും കൊല്ലപ്പെടാൻ പാടില്ല . പന്ന്ന്യന്നൂർ ചന്ദ്രനും കൊല്ലപ്പെടാൻ പാടില്ല .
( അവസാനിച്ചു )
#ജയരാജനെന്ന മഹാ ഭീകരൻ സുധാകരനെന്ന മഹാത്മാ ഗാന്ധി#Vinod Krishnan
Like
CommentShare
Comments
  • No photo description available.
  • Raja Raj Gundakale pedikkaathe nadakkaavunna eka jilla kannur aanu.
    Avidulla Criminals ne naattukaar thallikkollunnathaanu mattu jillakkaar kaanunna CPM aakramam.
    See more
  • Raja Raj Peedanam, Sthreedhanam..., Prakruthi duranthangal ellaatha nalla naattile Bhooripaksham nalla janagale ethirkkunnavare SAAMOOHYADROHIKAL ennu parayunnu.
    Kannuril athu BJP , UDF, MU.Leegu... etc aanu.
    Daivam eeyide duranthangal undaakkiyathum mosam janagal ulla UDF AREA il maathram aanu..

ജയരാജനെന്ന മഹാ ഭീകരൻ സുധാകരനെന്ന മഹാത്മാ ഗാന്ധി ( 3 )

Vinod Krishnan
ജയരാജനെന്ന മഹാ ഭീകരൻ
സുധാകരനെന്ന മഹാത്മാ ഗാന്ധി ( 3 )
പട്ടാപ്പകൽ . നട്ടുച്ച നേരം . കണ്ണൂർ നഗരത്തിലെ കണ്ണായ സ്ഥലം . കോടതിയിലേക്ക് തിരിയുന്ന ഇടവഴി റോഡിന്റെ ആരംഭത്തിലുള്ള ‘ സേവറി ‘ എന്ന പക്കാ ലോക്കൽ ഹോട്ടൽ .
ജീപ്പ് വന്നു നിൽക്കുന്നു . ആക്രമികൾ 4-5 പേർ ചാടിയിറങ്ങുന്നു . എറിയടാ എന്നാക്രോശിച്ചു കൊണ്ട് ഹോട്ടലിന് നേരെ തുരുതുരാ ബോംബെറിയുന്നു .
ഹോട്ടലിൽ നിറയെ ആളുകളുള്ള സമയം . അതറിഞ്ഞു കൊണ്ടു തന്നെയാണ് ആക്രമണവും . മീൻ കറി വിളമ്പിക്കൊണ്ടിരുന്ന സപ്ലെയർ നാണു എന്ന സാധു മനുഷ്യന്റെ വയറിലാണ് ബോംബ് വന്നു പൊട്ടിയത് . കുടലുമാല മുഴുവൻ പൊട്ടിത്തെറിച്ച് നിലത്തു മുഴുവൻ ചിതറി ചോറിന്റേയും കറികളുടേയും കൂടെ …
നാണു ആരെയെങ്കിലും കൊന്നയാളാണോ ? അല്ല . പാർട്ടിക്കാരനാണോ ? അല്ല . ബോംബെറിയാൻ അയച്ചവർക്കറിയില്ലേ , ഹോട്ടലിൽ ഉച്ചയൂണു സമയത്ത് ബോംബെറിഞ്ഞാൽ ആരാണ് കൊല്ലപ്പെടുകയെന്ന് നിശ്ചയമുണ്ടാവില്ല എന്ന് ? തീർച്ചയായും അറിയാം . 2 നിരപരാധികൾ കൊല്ലപ്പെട്ടാലും കൂടെ ഒരു സി.പി.എം കാരൻ കൂടിയുണ്ടായാൽ മതി , അവർക്ക് .
നിരവധി പേർക്ക് പരിക്ക് പറ്റി . ഉൾനാടൻ ഗ്രാമത്തിൽ നിന്ന് വന്ന ഒരു കോൺഗ്രസ്സ് പ്രവർത്തകൻ വ്യദ്ധന് കണ്ണുകൾ നഷ്ടപ്പെട്ടു .
എന്തിനായിരുന്നു ഈ കൊടും ക്രൂരത ? എന്തിനാണ് “ എറിയടാ അവൻമാരുടെ നെഞ്ചത്ത് …. “ എന്നും പറഞ്ഞ് വഴികാണിച്ചു കൊടുക്കാൻ സന്തതസഹചാരിയേയും വിട്ട് അനിഷേധ്യ നേതാവ് ക്വട്ടേഷൻ സംഘത്തെ അയച്ചത് ?
കണ്ണൂരിലെ സി.പി . എം നേതാക്കളെ ഒറ്റയടിക്ക് തീർക്കാൻ , അവർ മീറ്റിംഗ് കഴിഞ്ഞ് സ്ഥിരമായി ഉച്ചഭക്ഷണം കഴിക്കുന്ന ഹോട്ടലിൽ ബോംബെറിയിച്ചതാണ് . ഉച്ച നേരം 1. 45 നും 2 മണിക്കുമിടയിൽ സി.പി.എം സെക്രട്ടറിയേറ്റ് മെമ്പർമാർ മുഴുവനും അവിടെയുണ്ടാകും എന്ന കൃത്യമായ കണക്കുകൂട്ടലിൽ . പതിവിന് വിപരീതമായി മീറ്റിംഗ്‌ പിരിയാൻ 10 മിനിട്ട് വൈകിയത് കൊണ്ട് രക്ഷപ്പെട്ടത് ഇപ്പോൾ വടകരയിൽ സ്ഥാനാർത്ഥിയായ കൊലപാതക രാഷ്ട്രീയത്തിന്റെ പ്രതിബിംബമായി മാത്യഭൂമി ചാനൽ വരച്ചുകാട്ടുന്ന പി . ജയരാജൻ മാത്രമല്ല .
അന്നത്തെ സി.പി എം ജില്ലാ സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ മുതൽ പിന്നീട് സെക്രട്ടറിമാരായ ഇ . പി . ജയരാജനും എം.വി . ഗോവിന്ദനും ടി . ഗോവിന്ദനും അവരെക്കൂടാതെ കണ്ണൂർ എം.പി . , പി . കെ . ശ്രീമതിയും മറ്റു നേതാക്കളായ എം.വി . ജയരാജനും കെ.പി സഹദേവനുമടക്കം നിരവധി നേതാക്കൾ ഈ ഭൂമുഖത്തുനിന്ന് എന്നന്നേക്കുമായി വിടപറഞ്ഞേനേ , മീറ്റിംഗ് നീണ്ടുപോയില്ലായിരുന്നെങ്കിൽ .
അപകടവും കൂടുതൽ ഭീതിദമായേനേ , വഴികാട്ടിക്ക് നേതാക്കൻമാരില്ല എന്നു മനസ്സിലായി ബോംബേറ് പെട്ടെന്ന് അവസാനിപ്പിച്ചില്ലായിരുന്നെങ്കിൽ .
തന്റെ ഇഷ്ടദേവനായ അയ്യപ്പൻ കനിഞ്ഞില്ല , അഹിംസാ നേതാവിനെ . പക്ഷേ ഇത്തരം വീരശൂര പരാക്രമങ്ങൾ നേതാവിനെ മാധ്യമങ്ങളുടെ ഡാർലിംഗ് ആക്കി . ജയശങ്കരൻമാരുടെ ഹീറോയാക്കി . ദൈവവിശ്വാസികളല്ല , സി.പി.എം .കാർ . അതു കൊണ്ട് തലനാരിഴക്ക് രക്ഷപ്പെട്ടത് ആകസ്മികം എന്നേ അവർ കണക്കിലാക്കൂ .
മഹാത്മാ ഗാന്ധിയുടെ അനുയായിയുടെ ഭക്തിയേക്കാൾ അയ്യപ്പനിഷ്ടം സി .പി . എം നേതാക്കളുടെ വിഭക്തിയായിരിക്കണം . അതു കൊണ്ടവരിന്നും ജീവിക്കുന്നു .
( തുടരും )
#ജയരാജനെന്ന മഹാ ഭീകരൻ സുധാകരനെന്ന മഹാത്മാ ഗാന്ധി #Vinod Krishnan
Comments
  • Manoj Kumar തലശ്ശേരി പാട്യം മേഖലകളിൽ ഇപ്പോഴും സ്വന്തം വീടുകളിൽ കയറാനും അക്രമത്തിൽ പരുക്കേറ്റു ജീവച്ഛവ മായി ജീവിക്കുന്ന എതിർ പാർട്ടി ക്കാരുമുണ്ട്.,താങ്കളുടെ ജീവചരിത്രം എഴുത്തിൽ അത് കൂടി ഉൾപ്പെടുത്തുന്നത് നന്നായി രിക്കും
    1
    • Raja Raj Manoj Kumar .. mosam pravarthikal cheyyunnavare nalla naattil ninnum odikkum...,
      Eeyide Payyannur il TML gal ne peedippikkaan sramichavan & FAMILY eppol kannur TOWN ( UDF AREA ) il aanu thaamasam...
      ... jst lik that...

ജയരാജനെന്ന മഹാ ഭീകരൻ സുധാകരനെന്ന മഹാത്മാ ഗാന്ധി ( 2 )

Vinod Krishnan
ജയരാജനെന്ന മഹാ ഭീകരൻ
സുധാകരനെന്ന മഹാത്മാ ഗാന്ധി ( 2 )
അധമരിൽ അധമൻ . നരാധമൻ തന്നെ ജയരാജൻ .
കോട്ടിട്ട് രാത്രി 9 മണിക്ക് ടി.വി യിൽ അവതരിച്ച് വേണുവെന്ന എല്ലാമറിയുന്ന തമ്പുരാനും അയാളെപ്പോലെ മറ്റു ചിലരും ഇങ്ങിനെയൊക്കെ തീർപ്പുകൽപ്പിക്കാൻ കാരണമെന്തായിരിക്കും ?
അയാൾ ഒന്നല്ല , രണ്ടു കൊലപാതകക്കേസിലാണ് പ്രതി !
ഒന്നാമത്തേത് നിരവധി രാഷ്ട്രീയ കൊലപാതകങ്ങൾ നേരിട്ട് നേത്യത്വം കൊടുത്ത് ചെയ്തയാൾ കൊല്ലപ്പെട്ടപ്പോൾ , അയാൾ ആക്രമിച്ചവരിൽ ഏറ്റവും ഉയർന്ന രാഷ്ട്രീയ നേതാവെന്ന ലോജിക് . ആരെങ്കിലും ( ഗൂഢമായി )ആലോചിക്കാതെ നടക്കില്ലല്ലോ . ചുരുക്കത്തിൽ സി.പി . എം എന്ന പാർട്ടിയെ പ്രതിയാക്കുന്നതിന്റെ സിംബൽ .
രണ്ടാമത്തേത് അരിയിൽ ഷുക്കൂർ എന്ന ചെറുപ്പക്കാരനെ കൊല്ലാൻ ഗൂഡാലോചന ചെയ്തതിന്റെ പേരിൽ .
തെളിവ് ?
കൊല്ലപ്പെടുന്ന അന്ന് അരിയിൽ ഷുക്കൂറും 2 - 3 കൂട്ടുകാരും സി.പി.എം ജില്ലാ സെക്രട്ടറിയായ ജയരാജന്റെ വാഹനം തടഞ്ഞു നിർത്തി പുറത്തേക്കിറങ്ങാൻ വെല്ലുവിളിച്ചു . ജയരാജനെ മർദ്ദിക്കാൻ ശ്രമിച്ചു . രക്ഷപ്പെട്ട് വാഹനത്തിൽ കയറിയ ജയരാജനെ വാഹനത്തിന് പിന്നാലെ ഓടി ആക്രമിക്കാൻ ശ്രമിച്ചു .
എന്തിനാണ് ജയരാജൻ അരിയിൽ പോയത് ?
തളിപ്പറമ്പ് താലൂക്കിലാണ് കേരളത്തിൽ ഏറ്റവും ശക്തമായ അടിത്തറ സി.പി.എം എന്ന പാർട്ടിക്ക് . 1940 കളിലെ കർഷക സമരങ്ങളും , അതിനെ ത്തുടർന്ന് 40 കളുടെ ആദ്യ പകുതിയിൽ ബ്രിട്ടീഷ് സർക്കാരും സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസ്സ് സർക്കാരും നടത്തിയ കമ്യൂണിസ്റ്റ് വേട്ട ഉണ്ടാക്കിയ അടിത്തറ . പട്ടുവം എന്ന പഞ്ചായത്തും അങ്ങിനെ തന്നെ . എന്നാൽ കാലം പോകെ പോകെ ഒരു പ്രത്യേക സമുദായത്തിന്റെ പോക്കറ്റുകളിൽ UDF ശക്തമാകാൻ തുടങ്ങി . അരിയിൽ അത്തരമൊരു സ്ഥലമാണ് .
പട്ടുവത്തിന്റെ മറ്റൊരു കോണിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റതറിഞ്ഞ് അവിടെ പോയതാണ് ജയരാജൻ . സംഘർഷം പടരുന്നത് തടയാൻ . മുസ്ലീം ലീഗ് ജില്ലാ സെക്രട്ടറിയോട് സംസാരിച്ച് സമധാനമുണ്ടാകണം , അതിന് ശമം വരിക്കണം രണ്ടു പക്ഷവും എന്ന് അന്യോന്യം സമ്മതിച്ച് . തിരിച്ചു വരുന്ന വഴിയാണ് അരിയിൽ എന്ന പ്രദേശത്ത് ചിലർ തിണ്ണമിടുക്ക് കാട്ടിയത് .
എങ്ങിനെയാണ് , ജയരാജൻ ഗൂഢാലോചനയിൽ പ്രതിയാകുന്നത് ?
പരുക്കേറ്റ ജയരാജൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട് വിശ്രമിക്കുമ്പോൾ അവിടെ ഷൂക്കൂർ എന്ന ചെറുപ്പക്കാരൻ കൊല്ലപ്പെട്ട പ്രദേശത്തിന്റെ സി.പി. എം ഏരിയ സെക്രട്ടറി ഉണ്ടായിരുന്നുവെന്ന കാരണം .
എങ്ങിനെയാണ് ഷുക്കൂർ കൊല്ലപ്പെട്ടത് ?
സി.പി.എം ജില്ലാ സെക്രട്ടറി ആക്രമിക്കപ്പെട്ട വിവരം പരന്നതോടെ , ആക്രമണം നടത്തുമ്പോൾ ചെറിയ മുറിവ് പറ്റിയ തങ്ങളുടെ സഹപ്രവർത്തകനെ തളിപ്പറമ്പിലെ ഏതെങ്കിലും ആശുപത്രിയിൽ കാണിക്കാൻ ധൈര്യം തോന്നിയില്ല , അരിയിലെ യൂത്ത് ലീഗുകാർക്ക് . അവർ തോണി വഴി അടുത്തുള്ള PHC സെന്റെറിൽ പോയി . പി. ജയരാജനെ ആക്രമിച്ചവർ തങ്ങളുടെ സ്ഥലത്തെത്തിയിട്ടുണ്ട് എന്നറിഞ്ഞ ദ്വീപിലെ ചില സി.പി.എം പ്രവർത്തകർ ചികിത്സക്കു വന്നവരെ അടിച്ചോടിച്ചു . മറ്റുള്ളവർ ഓടി രക്ഷപ്പെട്ടപ്പോൾ , പാവം , പൊതുവേ ശാരീരിക ദൗർബ്ബല്യമുള്ള ഷുക്കൂറിന് ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ല . വഴിയിൽ വീണുപോയ അയാൾ മുറിവിലൂടെ ചേരവാർന്ന് 5-6 മണിക്കൂർ വിജനമായ സ്ഥലത്ത് ആരും കാണാതെ കിടന്നു .
ആരും ആരേയും കൊല്ലാനോ തല്ലാനോ പാടില്ല . ജയരാജനെ ആക്രമിച്ചവരെ കണ്ടെങ്കിൽ ആ വിവരം പോലീസിൽ അറിയിക്കണമായിരുന്നു , പ്രദേശത്തെ സി.പി . എം കാർ .
പക്ഷേ , സ്വന്തം പാർട്ടിയിലെ ചിലർ അമിതാവേശം കാണിച്ചതിന് ജയരാജനെ നാടെങ്ങും കൊലയാളിയായി ചിത്രീകരിച്ച് ഗൂഢസന്തോഷം നുകരുന്ന വേണുവും കൂട്ടരും ചെയ്യുന്നത് ന്യായമാണോ ? തന്നെ ആക്രമിച്ചവരെ തന്റെ പാർട്ടിക്കാർ തിരിച്ചടിക്കുമെന്ന് ആശുപത്രിയിൽ വിശ്രമിക്കുന്ന ജയരാജൻ അറിയാതിരിക്കാൻ ഒരു വഴിയും ഇല്ല , അക്രമണം നടക്കുമെന്നറിഞ്ഞിട്ടും അയാളത് പോലീസിലറിയിച്ചില്ല , തടയാൻ ശ്രമിച്ചില്ല എന്നൊക്കെ കുറ്റം ചാർത്തി ജയരാജനെ കൊടും കൊലയാളിയാക്കി ചിത്രീകരിച്ച ഇവരെന്തേ
ഒന്നല്ല , രണ്ടല്ല ..
പതിനഞ്ചിലധികം പേരെ
ഒന്നിച്ച് കത്തിച്ച് കൊല്ലാൻ ശ്രമിച്ച് , തീയിൽ വെന്തുമരിക്കാൻ പോകുമ്പോൾ ഒന്നാമത്തെ നിലയിൽ നിന്നും താഴേക്കു ചാടി , ഓടാൻ പോലുമാകാതെ ഇഴഞ്ഞ് നീങ്ങുന്നവരെ തലങ്ങും വിലങ്ങും വടിവാൾ കൊണ്ട് വെട്ടി 5 പേരെ സംഭവസ്ഥലത്തു തന്നെ കൊന്നിട്ട , മറ്റുള്ളവരെ ശിഷ്ടകാലം ജീവച്ഛവങ്ങളായി ജീവിക്കാൻ വിട്ടവരെ ..
സംഭവത്തിനാസ്പദമായ കേസിലെ എല്ലാ പ്രതികളേയും ആക്രമത്തിന് മുൻപും പിൻപും ചെല്ലും ചെലവും കൊടുത്തു വളർത്തിയവരെ കാണാത്തത് ?
കാണാത്തത് എന്നല്ല . അങ്ങിനെയൊക്കെ ചെയ്തവരെ , അവരുടെ നേതാവിനെ കേരളത്തിലെ തന്നെ അയാളുടെ പാർട്ടിയുടെ സംസ്ഥാനധ്യക്ഷനാക്കണം പോലും . ആർക്ക് ?
കോട്ടിട്ട വേണുവിന്റെ ഉറ്റ ചങ്ങാതി , ജയരാജനെന്ന പേരു കേൾക്കുമ്പോഴേ ഓക്കാനം വരുന്ന ജയശങ്കരൻ എന്ന പിണറായിവിരോധ മാനിയാക്കിന് !
( തുടരും )
#ജയരാജനെന്ന മഹാ ഭീകരൻ സുധാകരനെന്ന മഹാത്മാ ഗാന്ധി#Vinod Krishnan
Comments
  • Kc Ganeshan pand (once upon a time)mayyile chedanakar annate oru CPM netavine kruramayi akramichat pole.sri VINOD ezutiyat muzuvan satyaman. pls believe everybody
    2
  • Raja Raj കണ്ണൂർ പോലീസ് 👮‍♀️;
    —————————
    പണം ഉള്ളതുകൊണ്ട് മാത്രം ബഹുമാനം കിട്ടാത്ത ലോകത്തിലെ ഏക സ്ഥലം കണ്ണൂരാണ്.

    സാമൂഹ്യപ്രശ്നങ്ങളിൽ ക്ഷണിക്കാതെ പോയി ഇടപെടുക എന്നത് കണ്ണൂരിലെ സഖാക്കളുടെ ഒരു ദുശീലമാണ്.
    മറ്റുനാടുകളിൽ ജീവിച്ചവർക്കു ഇതൊന്നും ഉൾകൊള്ളാൻ കഴിയാറില്ല.

    രഹസ്യമായി കള്ളത്തരം ചെയ്യുന്നവർ പോലീസ് നെ വെറുക്കുന്നത് പോലെയാണ് കണ്ണൂരിലെ CPM വിരോധം .

    കണ്ണൂരിൽ CPM നെ എതിർത്ത് സംസാരിക്കുന്നവരുടെ PERSONAL LIFE ഇൽ ഒന്ന് കണ്ണോടിച്ചാൽ , അവരുടെ CPM വിരോധത്തിന്റെ കാരണം മനസ്സിലാകും ...

    സ്വന്തം വീട്ടിലെ സ്ത്രീകൾ പോലും വിലവെക്കാത്ത 
    ഉമ്മനെ , SUPPORT ചെയ്തു പറഞ്ഞവരുടെ ‘ഉള്ളിലെ പെണ്ണുപിടിയനെ തിരിച്ചറിഞ്ഞു മാറ്റി നിർത്താം’ എന്നതാണ് ഉമ്മനടി Creeps നെ കൊണ്ട് കേരളത്തിന് ഉണ്ടായ ഏക ഗുണം ...🤪

    NB:
    ലോകത്തിൽ പോലീസ് സ്റ്റേഷൻ ഇല്ലാത്ത ഏക മുനിസിപ്പാലിറ്റി ആയ ആന്തൂരിൽ ഇലക്ഷന് മുന്നേ ജയിക്കുന്ന പാർട്ടി ആണ് കണ്ണൂർ CPM

    എല്ലാമറിയുന്ന ദൈവം , 
    പോലീസ് സ്റ്റേഷൻ ഇല്ലാത്ത ( ആവശ്യമില്ലാത്ത ) കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളെ മാത്രം ദുരന്തങ്ങളിൽ നിന്നും ഒഴിവാക്കുന്ന ഒഴിവാക്കുന്നതും വെറുതെ ആയിരിക്കില്ലല്ലോ...😇🙏🏼