27.3.19

ജയരാജനെന്ന മഹാ ഭീകരൻ സുധാകരനെന്ന മഹാത്മാ ഗാന്ധി ( 1)

Vinod Krishnan
ജയരാജനെന്ന മഹാ ഭീകരൻ
സുധാകരനെന്ന മഹാത്മാ ഗാന്ധി ( 1)
“ ഒരുത്തനെ അവിടെ വെടിവെച്ചിട്ടിട്ടുണ്ട് . …. “ . മൈക്കിലൂടെ ഒരു മുൻസിപ്പൽ നഗരത്തിൽ തന്റെ അനുയായികളെ നോക്കി , ഒരാളെ വെടിവെച്ചുകൊന്നതിന്റെ വീരശൂരത്വം ആക്രോശിക്കുകയാണ് നേതാവ് .
ബീഹാറിലല്ല , കേരളത്തിൽ .
കോൺഗ്രസ്സിന്റെ മുഖപത്രം പോലെയാണ് മാതൃഭൂമി അന്ന് . ഇന്നെങ്ങിനെയെന്നറിയില്ല . ഞാൻ മാതൃഭൂമി പത്രം വായന നിർത്തിയിട്ട് 10-12 വർഷമായി . അഞ്ചാം ക്ലാസ് മുതലുള്ള ശീലം നിർത്താൻ കാരണം മലപ്പുറം സമ്മേളന കാലത്തെ മാതൃഭൂമി റിപ്പോർട്ടിംഗ് . പിണറായി വിരോധത്തിന്റെ ഹൈറ്റ് ആയിരുന്നു അത് .
V. K. മാധവൻകുട്ടിയിൽ തുടങ്ങി പി.പി . ശശീന്ദ്രൻ ( അന്നത്തെ കണ്ണൂർ ലേഖകൻ ) വരെ കോൺഗ്രസ്സ് പാർട്ടി പ്രവർത്തകരേക്കാൾ ഇന്ദിരാ ഭക്തരും സി.പി.എം വിരോധികളും .
ആ മാതൃഭൂമിയിൽ നാൽപ്പാടി വാസു കൊല ചെയ്യപ്പെട്ട വാർത്ത വന്നത് ഇങ്ങനെ .
( ഓർമ്മയിൽ നിന്നെഴുതുന്നത് )
// സുധാകരന്റെ നേതൃത്വത്തിൽ നടക്കുന്ന അക്രമ വിരുദ്ധ ജാഥ റൂട്ട് മാറിയാണ് മട്ടന്നൂരിലേക്ക് പോയത് . പൈലറ്റ് വാഹനം പോയപ്പോൾ വഴിയരികിലെ ചായപ്പീടികയിലിരുന്ന 3-4 പേർ പരിഹസിച്ചു . പൈലറ്റ് വാഹനം നിർത്തി , കോൺഗ്രസ്സ് പ്രവർത്തകർ പീടികയിലിരുന്നവരെ ആക്രമിച്ചു . പിന്നാലെ വന്ന സുധാകരന്റെ വാഹനവ്യൂഹത്തിലുള്ളവരെ കണ്ടതോടെ പീടികയിലിരുന്നിരുന്നവർ ഓടി ക്ഷപ്പെടാൻ ശ്രമിച്ചു . …. //
ഇനി നമുക്കു വെടിയേറ്റു മരിച്ച നാൽപ്പാടി വാസുവിന്റെ കൂടെയുണ്ടായിരുന്നവരുടെ വേർഷൻ നോക്കാം .
“ കൊല്ലടാ അവനെ … “ എന്നാക്രോശിച്ചു കൊണ്ട് സുധാകരൻ ഗൺമാന്റെ തോക്ക് പിടിച്ചു വാങ്ങി വാസുവിനെ വെടിവെച്ചു കൊന്നു .
“ ഞാൻ വെടിവെച്ചിട്ടുണ്ട് …. “ എന്നു സുധാകരൻ പ്രസംഗിച്ചു എന്നാണ് ദേശാഭിമാനി റിപ്പോർട്ട് ചെയ്തത് . ഏതായാലും ഒരാളെ വെടിവച്ചു കൊന്നിട്ട് 30 മിനിട്ട്‌ തികയും മുൻപേ ആ വീര ക്യത്യം മൈക്കിലൂടെ അണികളെ ആവേശം കൊള്ളിക്കാൻ ആക്രോശിച്ച ആ വീരശൂരപരാക്രമിയെ , കണ്ണൂരിന്റെ സ്വന്തം വീരനായകനെ ഒരു നിയമവും ഇതുവരെ തൊട്ടിട്ടില്ല . അന്ന് മട്ടന്നൂർ എസ് . ഐ തയ്യാറാക്കിയ ആദ്യ എഫ് ഐ ആറിലും സുധാകരൻ ഗൺമാന്റെ തോക്ക് പിടിച്ചു വാങ്ങി വെടിവച്ചു എന്നാണ് . അങ്ങിനെയാണ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തത് . പിന്നീടാണ് എഫ് ഐ ആർ മാറിയതത്രെ . ഭരണം യു.ഡി. എഫ് .
മാത്രമല്ല , താൻ തന്നെയാണ് വെടിവെച്ചതെന്ന് ഗൺമാൻ ഗബ്രിയേൽ ജോസഫ് ( അങ്ങിനെയെന്തോ ആണ് അയാളുടെ പേര് ) കോടതിയിൽ സമ്മതിക്കുകയും ചെയ്തു .
സുധാകരനെതിരെ കേസില്ല . ശരിയായ ഗാന്ധിയൻ . വെടിവെക്കല്ലേ , വെക്കല്ലേ എന്ന് ഗൺമാനോട് കേണപേക്ഷിക്കുന്ന സുധാകരൻ എന്ന ഗാന്ധിയനാണ് എന്റെ മനസ്സിൽ .
എന്നാൽ പി. ജയരാജൻ അങ്ങിനെയാണോ . കാലപാതകക്കേസ്സിലെ പ്രതിയല്ലേ ?
സി.ബി.ഐ ഏറ്റവും അവസാനം അയാളെ കൊല ചെയ്യാനുള്ള ഗൂഡാലോചനക്കേസ്സിലെ പ്രതിയാക്കിയതിന്റെ ലോജിക്ക് വളരെ കൺവിൻസിങ്ങാണ് . എനിക്കും നിങ്ങൾക്കുമല്ല . ഷാനിക്കും വേണുവിനും പിന്നെ …. . അവർ പറയുന്നതിന് പിന്നെ മറുപടിയില്ല .
ജയരാജനെ വെട്ടി , വെട്ടി തുണ്ടം തുണ്ടമാക്കിയ ആളാണ് കതിരൂർ മനോജ് . അങ്ങിനെയുള്ളയാളെ ആരെങ്കിലും കൊലപ്പെടുത്തിയാൽ അതിന് ഗൂഢോലോചന ചെയ്തതാരായിരിക്കും ?
സംശയമെന്ത് ? ജയരാജൻ തന്നെ .
ഇതിന് ഐ.പി.സി . , കെ . പി . സി . സി . ഒന്നും വേണ്ട .
തെളിവ് വേണ്ട .
ആർഷഭാരതത്തിന്റെ പുരാണ നിയമമാണ് സി.ബി.ഐ പ്രയോഗിച്ചത് .
// ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ //
( തുടരും )
#ജയരാജനെന്ന മഹാ ഭീകരൻ സുധാകരനെന്ന മഹാത്മാ ഗാന്ധി #Vinod Krishnan
Comments
  • Pavan Hari വിനോദ് ഏട്ടാ ദ ഇ മനുഷ്യനുണ്ടാല്ലോ. അടുത്തറിയും തോറും സ്നേഹം കൂടിയട്ടേ ഉള്ളു. വെട്ടി വെട്ടി നുറുക്കിയപ്പോൾ പോലും ഇടതു പക്ഷ ആശയങ്ങൾ ഇട്ടിട്ട് പോകാത്ത മനുഷ്യനാണ് 

No comments:

Post a Comment