27.3.19

ജയരാജനെന്ന മഹാ ഭീകരൻ സുധാകരനെന്ന മഹാത്മാ ഗാന്ധി ( 3 )

Vinod Krishnan
ജയരാജനെന്ന മഹാ ഭീകരൻ
സുധാകരനെന്ന മഹാത്മാ ഗാന്ധി ( 3 )
പട്ടാപ്പകൽ . നട്ടുച്ച നേരം . കണ്ണൂർ നഗരത്തിലെ കണ്ണായ സ്ഥലം . കോടതിയിലേക്ക് തിരിയുന്ന ഇടവഴി റോഡിന്റെ ആരംഭത്തിലുള്ള ‘ സേവറി ‘ എന്ന പക്കാ ലോക്കൽ ഹോട്ടൽ .
ജീപ്പ് വന്നു നിൽക്കുന്നു . ആക്രമികൾ 4-5 പേർ ചാടിയിറങ്ങുന്നു . എറിയടാ എന്നാക്രോശിച്ചു കൊണ്ട് ഹോട്ടലിന് നേരെ തുരുതുരാ ബോംബെറിയുന്നു .
ഹോട്ടലിൽ നിറയെ ആളുകളുള്ള സമയം . അതറിഞ്ഞു കൊണ്ടു തന്നെയാണ് ആക്രമണവും . മീൻ കറി വിളമ്പിക്കൊണ്ടിരുന്ന സപ്ലെയർ നാണു എന്ന സാധു മനുഷ്യന്റെ വയറിലാണ് ബോംബ് വന്നു പൊട്ടിയത് . കുടലുമാല മുഴുവൻ പൊട്ടിത്തെറിച്ച് നിലത്തു മുഴുവൻ ചിതറി ചോറിന്റേയും കറികളുടേയും കൂടെ …
നാണു ആരെയെങ്കിലും കൊന്നയാളാണോ ? അല്ല . പാർട്ടിക്കാരനാണോ ? അല്ല . ബോംബെറിയാൻ അയച്ചവർക്കറിയില്ലേ , ഹോട്ടലിൽ ഉച്ചയൂണു സമയത്ത് ബോംബെറിഞ്ഞാൽ ആരാണ് കൊല്ലപ്പെടുകയെന്ന് നിശ്ചയമുണ്ടാവില്ല എന്ന് ? തീർച്ചയായും അറിയാം . 2 നിരപരാധികൾ കൊല്ലപ്പെട്ടാലും കൂടെ ഒരു സി.പി.എം കാരൻ കൂടിയുണ്ടായാൽ മതി , അവർക്ക് .
നിരവധി പേർക്ക് പരിക്ക് പറ്റി . ഉൾനാടൻ ഗ്രാമത്തിൽ നിന്ന് വന്ന ഒരു കോൺഗ്രസ്സ് പ്രവർത്തകൻ വ്യദ്ധന് കണ്ണുകൾ നഷ്ടപ്പെട്ടു .
എന്തിനായിരുന്നു ഈ കൊടും ക്രൂരത ? എന്തിനാണ് “ എറിയടാ അവൻമാരുടെ നെഞ്ചത്ത് …. “ എന്നും പറഞ്ഞ് വഴികാണിച്ചു കൊടുക്കാൻ സന്തതസഹചാരിയേയും വിട്ട് അനിഷേധ്യ നേതാവ് ക്വട്ടേഷൻ സംഘത്തെ അയച്ചത് ?
കണ്ണൂരിലെ സി.പി . എം നേതാക്കളെ ഒറ്റയടിക്ക് തീർക്കാൻ , അവർ മീറ്റിംഗ് കഴിഞ്ഞ് സ്ഥിരമായി ഉച്ചഭക്ഷണം കഴിക്കുന്ന ഹോട്ടലിൽ ബോംബെറിയിച്ചതാണ് . ഉച്ച നേരം 1. 45 നും 2 മണിക്കുമിടയിൽ സി.പി.എം സെക്രട്ടറിയേറ്റ് മെമ്പർമാർ മുഴുവനും അവിടെയുണ്ടാകും എന്ന കൃത്യമായ കണക്കുകൂട്ടലിൽ . പതിവിന് വിപരീതമായി മീറ്റിംഗ്‌ പിരിയാൻ 10 മിനിട്ട് വൈകിയത് കൊണ്ട് രക്ഷപ്പെട്ടത് ഇപ്പോൾ വടകരയിൽ സ്ഥാനാർത്ഥിയായ കൊലപാതക രാഷ്ട്രീയത്തിന്റെ പ്രതിബിംബമായി മാത്യഭൂമി ചാനൽ വരച്ചുകാട്ടുന്ന പി . ജയരാജൻ മാത്രമല്ല .
അന്നത്തെ സി.പി എം ജില്ലാ സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ മുതൽ പിന്നീട് സെക്രട്ടറിമാരായ ഇ . പി . ജയരാജനും എം.വി . ഗോവിന്ദനും ടി . ഗോവിന്ദനും അവരെക്കൂടാതെ കണ്ണൂർ എം.പി . , പി . കെ . ശ്രീമതിയും മറ്റു നേതാക്കളായ എം.വി . ജയരാജനും കെ.പി സഹദേവനുമടക്കം നിരവധി നേതാക്കൾ ഈ ഭൂമുഖത്തുനിന്ന് എന്നന്നേക്കുമായി വിടപറഞ്ഞേനേ , മീറ്റിംഗ് നീണ്ടുപോയില്ലായിരുന്നെങ്കിൽ .
അപകടവും കൂടുതൽ ഭീതിദമായേനേ , വഴികാട്ടിക്ക് നേതാക്കൻമാരില്ല എന്നു മനസ്സിലായി ബോംബേറ് പെട്ടെന്ന് അവസാനിപ്പിച്ചില്ലായിരുന്നെങ്കിൽ .
തന്റെ ഇഷ്ടദേവനായ അയ്യപ്പൻ കനിഞ്ഞില്ല , അഹിംസാ നേതാവിനെ . പക്ഷേ ഇത്തരം വീരശൂര പരാക്രമങ്ങൾ നേതാവിനെ മാധ്യമങ്ങളുടെ ഡാർലിംഗ് ആക്കി . ജയശങ്കരൻമാരുടെ ഹീറോയാക്കി . ദൈവവിശ്വാസികളല്ല , സി.പി.എം .കാർ . അതു കൊണ്ട് തലനാരിഴക്ക് രക്ഷപ്പെട്ടത് ആകസ്മികം എന്നേ അവർ കണക്കിലാക്കൂ .
മഹാത്മാ ഗാന്ധിയുടെ അനുയായിയുടെ ഭക്തിയേക്കാൾ അയ്യപ്പനിഷ്ടം സി .പി . എം നേതാക്കളുടെ വിഭക്തിയായിരിക്കണം . അതു കൊണ്ടവരിന്നും ജീവിക്കുന്നു .
( തുടരും )
#ജയരാജനെന്ന മഹാ ഭീകരൻ സുധാകരനെന്ന മഹാത്മാ ഗാന്ധി #Vinod Krishnan
Comments
  • Manoj Kumar തലശ്ശേരി പാട്യം മേഖലകളിൽ ഇപ്പോഴും സ്വന്തം വീടുകളിൽ കയറാനും അക്രമത്തിൽ പരുക്കേറ്റു ജീവച്ഛവ മായി ജീവിക്കുന്ന എതിർ പാർട്ടി ക്കാരുമുണ്ട്.,താങ്കളുടെ ജീവചരിത്രം എഴുത്തിൽ അത് കൂടി ഉൾപ്പെടുത്തുന്നത് നന്നായി രിക്കും
    1
    • Raja Raj Manoj Kumar .. mosam pravarthikal cheyyunnavare nalla naattil ninnum odikkum...,
      Eeyide Payyannur il TML gal ne peedippikkaan sramichavan & FAMILY eppol kannur TOWN ( UDF AREA ) il aanu thaamasam...
      ... jst lik that...

No comments:

Post a Comment