🌹 ആരു കേൾക്കും.....😰 നാടിന്റെ വേദന🌹......😰കണ്ണുനീരൊഴിയാതെ മണ്ടൂർ😰
🥦പിലാത്തറ വാർത്ത🥦
കെ എസ് ടി പി റോഡിൽ മരണം മാടി വിളിക്കുന്നു, കുടുബങ്ങൾ അനാഥരാകുന്നു, നാട് വിറങ്ങലിച്ച് നിൽക്കുന്നു, അതികൃതർ നോക്കുകുത്തികളാകുന്നു. പിലാത്തറ വാർത്ത
🥦🥦🥦🥦🥦🥦🥦 〰〰〰〰〰9995004004
മരണം പതിയിരിക്കുന്ന പാത😰...... പിലാത്തറ മുതൽ പാപ്പിനിശ്ശേരി വരെയുള്ള പുതിയ വിശാലമായ ബൈപ്പാസ് റോഡ് നാടിന്റെ വികസനത്തിന് അത്യാശ്യം തന്നെ എന്നതിന് രണ്ട് പക്ഷമില്ല. പക്ഷേ ഈ ഒറ്റ റോഡു കാരണം മാത്രം നിരവധി ജീവനുകൾ പൊലിഞ്ഞതും മാരാകാമായ പരിക്കുകൾ കൊണ്ടും ദുരിതമനുഭവിക്കേണ്ടി വരുന്ന കുടുംബങ്ങൾ കേരളത്തിലങ്ങോളമിങ്ങോളമുണ്ടെന്നത് കാരണം ഈ റോഡ് ഒരു ശാപമായി മാറിയിരിക്കുന്നു എന്ന് പറയാതെ തരമില്ല. പഴയങ്ങാടി, പാപ്പിനിശ്ശേരി മേൽപ്പാലങ്ങൾ പൂർണ്ണമായി ഗതാഗത യോഗ്യമായാൽ ഇപ്പോൾ എൻ എച്ച് വഴി പോകുന്ന മിക്ക വാഹനങ്ങളും ഇത് വഴി പോകാൻ തുടങ്ങുന്നതോടെ ദുരന്തങ്ങളുടെ ദുരിത ദൃശ്യങ്ങൾ തുടർക്കഥയാകും.
ദൈവം കാത്തു രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. ഇപ്പോൾ തന്നെ അമിത വേഗതയും വാഹന പെരുപ്പവും കാരണം റോഡ് മുറിച്ചു കടക്കാൻ പ്രയാസപ്പെടുകയാണ് കാൽ നട യാത്രികർ. ഇന്നലെ റോഡ് മുറിച്ച് കടക്കവെയാണ് ഒരാൾ വണ്ടിയിടിച്ച് ദാരുണമായി മരണപ്പെട്ടത്.
ഇതിൽ ഏറെ അപകടം പിടിച്ച മേഖലയാണ് മണ്ടൂർ പള്ളിയുടെ അടുത്തുള്ള അശാസ്ത്രിയമായ വളവ് .അതു പോലെ സമീപ ഭാഗങ്ങളും അപകടം പതിയിരിക്കുന്ന മേഖല തന്നെയാണ്.
ഇക്കഴിഞ്ഞ ഏപ്രിൽ ആദ്യം അവിടെ പൊലിഞ്ഞത് രണ്ടു യുവാക്കളുടെ ജീവനുകൾ. ആ കുടുംബങ്ങൾ ഈ ദുഃഖം അതിജീവിക്കാനുള്ള കരുത്ത് നേടട്ടെ എന്ന് പ്രാർത്ഥിക്കാം. മൂന്നു പേർക്ക് ഗുരുതരമായ പരിക്കേറ്റു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരവുമായിരുന്നു.
അൽപ ദിവസങ്ങൾക്കകം വീണ്ടും അപകടങ്ങൾ നടക്കുകയുണ്ടായി. ജീവൻ പോകാത്തത് കൊണ്ട് അത് വാർത്തയായില്ല. ഇന്നലെ അമിതവേഗതയിൽ വന്ന വാഹനം ഒരുബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ചേക്കാവുന്ന കാഴ്ച കൺമുന്നിൽ കാണാനിടയായി. ഭാഗ്യം കൊണ്ട് മാത്രം അദ്ദേഹം റോഡ് സൈഡിൽ കാട്ടിലേക്ക് വെട്ടിച്ച് കയറ്റിയത് കൊണ്ട് രക്ഷപെട്ടു.
നമ്മൾ കണ്ടതും.... മറ്റുള്ളവർ കണ്ടതും ..എത്ര. നമ്മൾ കാണാതെ പോയത് എത്ര..... ഹോസ്പിറ്റലിൽ വേദന കടിച്ചമർത്തി കഴിയുന്നവർ,...കഴിഞ്ഞ കുറച്ചു നാൾ മുമ്പ് ചെറുതാഴം പഞ്ചായത്ത് ഒരു ട്രാഫിക്ക് കമ്മിറ്റി വിളിച്ച് ചേർത്തിരുന്നു. അതിൽ എല്ലാവരും ഡിവൈഡർ സ്ഥാപിക്കണമെന്നും കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന അനധികൃത കച്ചവടങ്ങൾ എടുത്തു മാറ്റണമെന്നും പറഞ്ഞു പക്ഷേ വെറും യോഗ തീരുമാനങ്ങൾ മാത്രമായി പുസ്തക താളുകളിൽ ഒതുങ്ങാൻ മാത്രം ആവശ്യങ്ങളും ചർച്ചകളും എഴുതി വെക്കുന്നു. നാടിന്റെയും നാട്ടാരുടേയും മുന്നിൽ എന്തിന് ഈ പുകമറ..... നിർത്തിക്കൂടെ ....നടപ്പിൽ വരുത്തേണ്ട കര്യങ്ങൾ ഇനിയെങ്കിലും ശ്രദ്ധിക്കുക.
കുടുബങ്ങൾക്ക് താങ്ങും തണലുമാവേണ്ട എത്രയോ ജീവനുകൾ ഈ റോഡിൽ പൊലിഞ്ഞു. കുടുബനാഥൻമാർ മക്കളെ അനാഥരാക്കി. നാളെ നമ്മൾ തന്നെയായിക്കൂടെന്നില്ല.ഇനിയെങ്കിലും കനിയുമോ.... ശ്രദ്ധിക്കുക..... കോടികൾ ചെലവിട്ട് ക്യാമറകൾ സ്ഥാപിക്കാൻ നമ്മുടെ എം ൽ എ ശ്രമിക്കുമ്പോൾ എല്ലാം നല്ലത് തന്നെ. ട്രാഫിക്ക് ഉദ്യോഗസ്ഥർ തന്നെ പറഞ്ഞിട്ടുള്ളതായ മറ്റൊരു പ്രധാന കാര്യമാണ് ഡിവൈഡർ സ്ഥാപിച്ചാൽ മാത്രമേ അപകടം കുറക്കാൻ പറ്റൂ എന്നത്.എറ്റവും നല്ലറോഡ് വേണം വികസനവും വേണം ഒരിക്കലും വികസനത്തെ കുറ്റപെടുത്തുന്നു എന്ന് തോന്നരുത് അശാസ്ത്രിയതയുണ്ടെങ്കിൽ പരിശോധിക്കണം.
ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച് നല്ല വശങ്ങൾ ആരാഞ്ഞ് അതിന് വേണ്ട മാറ്റങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കണം ഇനിയും ഒരുപാട് ഉണ്ട് പറയാൻ. അതികൃതരെ..നിങ്ങൾ ശ്രദ്ധിച്ചാൽ ഞങ്ങളുടെ നാടിന് ഓരോ ദിവസവും ഉണ്ടാവുന്ന നടുക്കത്തിൽ നിന്ന് മോചനം നൽകാൻ കഴിയും എന്ന് ഞങ്ങൾക്കറിയാം. ഈ റോഡ് ഉണ്ടായ നാൾ മുതൽ ഉയരുന്നതല്ലേ ഇത്തരം ആവശ്യങ്ങൾ. ഇന്നത് നിലവിളിയായി മാറിയിട്ടും എന്തേ ഈ അനങ്ങാപ്പാറ നയം?
No comments:
Post a Comment