13.7.19

DHANARAJ ARMY

K.k. Suresh










ആർഎസ്എസ് കൊലക്കത്തിക്കിരയായി ധീരരക്തസാക്ഷിത്വം വരിച്ച പയ്യന്നൂരിലെ ഉശിരനായ സിപിഐഎം പ്രവർത്തകനായിരുന്ന സ:ധനരാജിന് അഭിവാദനങ്ങൾ...
സിപിഐഎമ്മിനെ തകർക്കാനായുള്ള സംഘപരിവാര ശക്തികളുടെ പദ്ധതിയുടെ ഭാഗമായിരുന്നു ധനരാജിന്റെ കൊലപാതകവും.
ഇത്തവണ സഖാവിന്റെ സ്മരണ പുതുക്കുമ്പോൾ ഫാസിസ്റ്റു സ്വഭാവമുള്ള ശക്തികളുടെ വെല്ലുവിളി കൂടുതൽ ആപൽക്കരമായ തീർന്നിരിക്കുന്നു.
പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയെ ഉപയോഗപ്പെടുത്തി അധികാരക്കസേരയിൽ എത്തിയവർ ഒരു രാഷ്ട്രം,ഒരു തെരഞ്ഞെടുപ്പ് എന്ന് പ്രഖ്യാപിച്ച് കൊണ്ട് ജനാധിപത്യ മൂല്യങ്ങളുടെ അടിവേരറുക്കാനാണ് ശ്രമം നടത്തുന്നത്.
ഭരണകൂട സംവിധാനത്തിന്റെ നാനാ തലങ്ങളിൽ അവർ പിടിമുറുക്കിയിരിക്കുന്നു.ജനങ്ങളുടെ ജീവിത ദുരിതങ്ങൾ മറയ്ക്കുവാനായി സംഘടിതമായ പ്രചാരണ യുദ്ധമാണ് അവർ നടത്തിക്കൊണ്ടിരിക്കുന്നത്.
ഹിറ്റ്ലറുടെ യുദ്ധപ്രചാരണ തന്ത്രവുമായി ഇതിന് സാമ്യമുണ്ട്.അതിനാൽ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്ത് അവരെ കർമ്മോൽസുകാരാക്കുക എന്ന ഉത്തരവാദിത്വമാണ് നിർവഹിക്കാനുള്ളത്.അതിന് വേണ്ടിയുള്ള നിരന്തരമായ പരിശ്രമം ആവശ്യമാണ്.ശത്രുവിനോടൊപ്പം എല്ലാ പ്രചാരണ സാമഗ്രികളുമുണ്ട്.അധ്വാനിക്കുന്ന വർഗ്ഗത്തെ സംബന്ധിച്ചിടത്തോളം അവരുടെ സംഘടിത ശക്തിയാണ് ഇതിനുള്ള മറുമരുന്ന്.
ധനരാജിന്റെ ഓർമ്മയ്ക്ക് മുന്നിൽ ആദരാഞ്ജലികൾ.സംഘപരിവാര ശക്തികൾക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യും.....
പി.ജെ....
Image may contain: 5 people, people smiling, crowd and outdoor
Comments
Comments
ആ൪ എസ് എസി൯െറ ഗു൦ടാ താവളമായ മൊട്ടക്കുന്നിൽ പോലു൦ കടന്ന് സ൦ഘ പരിവാറിനെതിരെ പട നയിച്ച ധീര൯,സ:ധനരാജ്,ചതിയിൽ വീഴ്ത്തിയവ൪ കരുതിയിരുന്നോ,കണക്ക് പുസ്തക൦ അടച്ചിട്ടില്ല.

No comments:

Post a Comment